Tuesday, April 8, 2014

അനുരാഗം

അറിഞ്ഞിരുന്നില്ല ഞാന്‍, നിന്നെ വിട്ടകന്നാല്‍
ഇത്രമേല്‍ എന്നെ നീ നോവിച്ചിടുമെന്ന്
എത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിക്കുന്നുവോ
അത്രമേല്‍ എന്‍ മനം നോവിടുന്നു...

ദിനംപ്രതി കൂടുന്നൊരീ അഗ്നിയെ
ഒരു വാക്കു കൊണ്ടു പോല്‍ നീ അണച്ചുിടും..
നിന്‍ സാന്നിദ്ധ്യം കൊതിച്ചിടും ഞാന്‍
അഴകേറും ഈ കാത്തിരിപ്പില്‍
മറഞ്ഞിരിപ്പൂ ഒരു സ്വപ്നം

ഒരു യാഥാര്‍ത്ഥ്യത്തിന്‍ പൊരുള്‍
എന്‍റെ ഉള്ളില്‍ തുടിച്ചിടുന്നീ ജീവനെ
നിന്‍ കൈകളില്‍ ഭദ്രമായ് തന്നിടും ഞാന്‍...
ഈ ജീവനെ തൊട്ടിടുമ്പോള്‍
അറിയുന്നു ഞാന്‍ നിന്‍റെ മനം...

ഈ കാത്തിരിപ്പിനും ഉണ്ടൊരു സുഖം...
ദിവ്യമാം അനുരാഗത്തിന്‍ സുഖം .... 

No comments: