തുടങ്ങിയത് ഇഷ്ടം എനിക്കിഷ്ടം ആരോടും തോന്നാത്തൊരിഷ്ടം.. എന്ന പാട്ട് കേട്ട് കൊണ്ടാണ്. പിന്നെ സുന്ദരിയെ വാ.. ചെമ്പകമേ... മേലെ മാനത്തു... കുടജാദ്രിയിൽ... അങ്ങനെ ഒന്നിന് പുറകെ ഒന്നായി ഓരോന്നും കേൾക്കാൻ എന്ത് രസമാണ്. അത്രയും മനസ്സിൽ തട്ടുന്ന പാട്ടുകൾ ഇന്നുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്. ഇന്നത്തെ പാട്ടുകൾ കേൾക്കാൻ നല്ലതാകും എന്നാലും അത് കേൾക്കുമ്പോ കേൾക്കാം എന്നല്ലാതെ പിന്നെ ഒരു നാൾ ഇതു പോലെ തപ്പി പിടിച്ചു കേൾക്കില്ല.. ഇന്നത്തെ തലമുറ ആയാലും എന്റെ തലമുറ ആയാലും.
പാട്ടുകൾ കേൾക്കുന്നതിന്റെ ഇടയിൽ അതിന്റെ കമന്റ്സ് വായിച്ചപ്പോൾ ആണ് ഒന്നൂടി നൊസ്റ്റാൾജിയ വന്നത്. എന്നെ പോലെ തന്നെ ചിന്തിക്കുന്ന ഒരുപാട് പേരുണ്ട് എന്നറിഞ്ഞപ്പോ സന്തോഷം ഇരട്ടിച്ചു. എല്ലാ പാട്ടിനും ഒരേ പോലെ ഉള്ള കമെന്റുകൾ. 90s kids ആണ് കൂടുതലും.