മനസ്സിന്റെ ഉൾതാളിൽ എന്നെന്നും നിറഞ്ഞീടും നിൻ രൂപം
അതിൻ പതിൻമടങ്ങ് സ്നേഹം നിന്നുള്ളിലുണ്ടെന്ന്
അറിയുന്നു എൻ മനം
ഒരിക്കലും വറ്റാത്ത സ്നേഹത്തിൻ നിറകുടം നീ
ഓരോരോ നിമിഷവും
ഞങ്ങളുടെ ചിന്തകളാവും
നിൻ ഉള്ളിലെന്നു അറിയുന്നു എൻ മനം
അകലെയാണെങ്കിലും നീ
എൻ ഹൃദയത്തിൻ
അരികിലുണ്ടെന്നറിയുക നീ
നാഥാ നിന്നെ പോലെ മറ്റൊരാൾ വേറില്ല ഈ ലോകത്തിൽ